എയ്ഡഡ് സ്കൂളിൽ പ്രൈമറി സ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി സംവരണം ചെയ്ത അധ്യാപക തസ്തികയിൽ ഒരു ഒഴിവുണ്ട്. കാഴ്ച പരിമിത വിഭാഗത്തിനാണ് ഒഴിവ്. എസ്.എസ്.എൽ.സി, ടി.ടി.സി അല്ലെങ്കിൽ ഡി.എഡ് അല്ലെങ്കിൽ ബിരുദം, ബി.എഡ് അല്ലെങ്കിൽ തത്തുല്യമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത പരീക്ഷ പാസായിരിക്കണം. വയസ്: 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ്). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 29 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.