മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ബ്ലോക്ക് ട്രൈസം ഹാളില്‍ ചേര്‍ന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ വി.പി ബാലചന്ദ്രന്‍ വാര്‍ഷിക പദ്ധതി സമീപനരേഖ അവതരിപ്പിച്ചു. 2024-25 വര്‍ഷത്തെ പദ്ധതി വിഹിതം സംബന്ധിച്ച വിശദീകരണം വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍ നടത്തി.

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴസന്‍ സല്‍മ മോയിന്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.വിജയന്‍, എ.എന്‍ സുശീല, മീനാക്ഷി രാമന്‍ ജില്ല ഫെസിലിറ്റേറ്റര്‍ പി.ടി ബിജു, ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ മംഗലശ്ശേരി നാരായണന്‍, ആസൂത്രണ സമിതി അംഗം പി.ജെ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ രാജേഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ്ങ് ചെയര്‍പേഴ്സണ്‍ പി.കല്യാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.