കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഉത്സകെ ക്യാമ്പയിനിന്റെ ഭാഗമായി മാനന്തവാടി ചോലവയല്‍ പാടത്ത് കൊയ്ത്തുത്സവം സംഘടിപ്പിച്ചു. മാനന്തവാടി നഗരസഭ പേഴ്സണ്‍ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ അശോകന്‍ കൊയ്ലേരി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, കൗണ്‍സിലര്‍ മൂസ പി വി, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വി കെ റജീന, സി ഡി എസ് വൈസ് ചെയര്‍പേഴ്സണ്‍ ഗിരിജ, ജില്ലാ മിഷന്‍ ഉദ്യോഗസ്ഥരായ ജയേഷ് വി, സായി കൃഷ്ണന്‍, അനുശ്രീ, സിനിമോള്‍, ലീന ജോണ്‍, അതുല്യ പി, രഘുനാഥ് ഇ.കെ, എ ഡി എസ് സെക്രട്ടറി ശാന്ത രവി തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ കുടുംബശ്രീയുടെ ഗോത്ര മഖലയിലെ കാര്‍ഷിക ഗ്രൂപ്പുകളുടെ പാടങ്ങളിലാണ് കൊയ്ത്തുത്സവം നടക്കുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കുക, പഴയ കാല കാര്‍ഷിക പെരുമയെ പുതു തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം വെച്ചാണ് കുടുംബശ്രീ കൊയ്ത്തുത്സവം സംഘടിപ്പിക്കുന്നത്.