കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നവീകരിച്ച ഹൈടെക്ക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം  വയനാട് ജില്ലാ പഞ്ചായത്ത് അംഗം പി. ഇസ്മയില്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് കാട്ടി ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്ര സാഹിത്യകാരനും മുണ്ടശേരി അവാര്‍ഡ് ജേതാവുമായ സാബു ജോസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ കെ. കുഞ്ഞായിഷ, പി.ടി.എ വൈസ് പ്രസിഡന്റ് എം. ദേവകുമാര്‍, പ്രിന്‍സിപാള്‍ കെ.ആര്‍. മോഹനന്‍, പി. സലീം, പ്രധാനാദ്ധ്യപിക എം.കെ. ഉഷാദേവി, സീനിയര്‍ അസിസ്റ്റന്റ് സി.എം. ഷാജു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് ക്ലാസ്മുറികള്‍ നവീകരിച്ചത്.