ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നവകേരളം മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്, പാലക്കാട് നഗരസഭ, പിരായിരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പേഴുംകര പാലത്തിന്റെ വശങ്ങളില്‍ സജ്ജീകരിച്ച സ്‌നേഹാരാമത്തിന്റെ പരിപാലനം സജീവമായി തുടരുന്നു.
പുതുപ്പരിയാരം ഭാഗത്ത് ചെടികള്‍ക്ക് ദിവസേന രാവിലെയും വൈകിട്ടുമായി വെള്ളം ഒഴിക്കുകയും പരിസരം പുല്ലുകള്‍ വരാതെ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിനായി രണ്ട് ഹരിത കര്‍മ്മ സേനാംഗങ്ങളെ ചുമതലപ്പെടുത്തുകയും അവര്‍ക്ക് വേതനം നല്‍കുകയും ചെയ്യുന്നു. കൂടാതെ മാലിന്യ നിക്ഷേപിക്കുന്നവരെ നിരീക്ഷിക്കുന്നതിനായി ക്യാമറയും സജ്ജീകരിച്ചിട്ടുണ്ട്. പിരായിരി ഭാഗത്ത് കുടുംബശ്രീ യൂണിറ്റുകള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ മുഖേന പരിപാലനം നടത്തിവരുന്നുണ്ട്. പാലക്കാട് നഗരസഭയുടെ പ്രദേശ പരിസരം വൃത്തിയാക്കി ചെടികളുടെ പരിപാലനം നടന്നുവരുന്നു. പൂന്തോട്ടം സജ്ജീകരിച്ചതോടുകൂടി മാലിന്യം നിക്ഷേപിക്കുന്നത് ഇല്ലാതായിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.