തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം മാനേജർ തസ്തികയിൽ നിലവിൽ വരുന്ന ഒരു ഒഴിവിലേക്ക് ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി വിജ്ഞാപനം അപേക്ഷ ക്ഷണിച്ചു. തസ്തികയിലേക്ക് ആവശ്യമായ യോഗ്യത, ശമ്പള സ്കെയിൽ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
താത്പര്യമുള്ളവർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡേറ്റും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ജനുവരി 15 ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സിബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില) തമ്പാനൂർ, തിരുവനന്തപുരം- 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.