സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാരുടെ വിവരശേഖരണം തുടങ്ങി. വിശദവിവരങ്ങള്‍ക്ക് ട്രഷറിയെ സമീപിക്കുകയോ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.medisep.kerala.gov.in) സന്ദര്‍ശിക്കുകയോ, സഹായ കേന്ദ്രത്തിലെ 18004251857 എന്ന ടോള്‍ ഫ്രീ നമ്പറില്‍ (രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെ) വിളിക്കുകയോ ചെയ്യണം.