സമകാലീനവും ചരിത്രപരവുമായ സാമൂഹ്യപ്രസക്ത വിഷയങ്ങളില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ പ്രതിമാസ ചര്‍ച്ചകള്‍ക്കും നിരൂപണങ്ങള്‍ക്കും സംവാദങ്ങള്‍ക്കും തുടക്കമായി.
പരമ്പരയിലെ ആദ്യ സെമിനാര്‍ ‘കടലറിവുകളും നേരനുഭവങ്ങളും’ എന്ന വിഷയത്തില്‍ കേശവദാസപുരം കെ.സി.എച്ച്.ആര്‍ അനക്‌സില്‍ സംഘടിപ്പിച്ചു.  സെമിനാറില്‍ കടലും കടലിനോട് മല്ലിടുന്ന മനുഷ്യരുടെ ജീവിതവും, പരമ്പരാഗത അറിവുകളും പ്രതിപാദിച്ചു കൊണ്ട് റോബര്‍ട്ട് പനിപ്പിള്ള (ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ്) അദ്ദേഹത്തിന്റെ ‘കടലറിവുകളും നേരനുഭവങ്ങളും’ എന്ന പുസ്തകത്തെ ആധാരപ്പെടുത്തി വിഷയാവതരണം നടത്തി.  എ.ജെ. വിജയന്‍ വിഷയത്തോട് പ്രതികരിച്ച് സംസാരിച്ചു.  കെ.സി.എച്ച്.ആര്‍, ചെയര്‍പേഴ്‌സണ്‍ പ്രൊഫ: മൈക്കിള്‍ തരകന്‍ അദ്ധ്യക്ഷത വഹിച്ചു.  റിസര്‍ച്ച് അസിസ്റ്റന്റ് എബി തോമസ് സ്വാഗതവും, പബ്ലിക്കേഷന്‍ അസിസ്റ്റന്റ് സന്ധ്യ എസ്.എന്‍ നന്ദിയും പറഞ്ഞു.