നിലവിലുള്ള കർഷക തൊഴിലാളികളിൽ നിന്നും അംശദായം സ്വീകരിക്കുന്നതിനും അംഗങ്ങളല്ലാത്ത കർഷക തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ അംഗത്വം നൽകുന്നതിനുമായി കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ഫെബ്രുവരി 12, 15, 19, 22 തീയതികളിൽ വിവിധ വില്ലേജ് പരിധിയിലുള്ളവർക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു.

തവനൂർ, കാലടി വില്ലേജ് പരിധിയിൽ വരുന്നവർക്ക് ഫെബ്രുവരി 12ന് തവനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് ക്യാമ്പ് നടക്കുക. മലപ്പുറം, മേൽമുറി, പാണക്കാട് വില്ലേജുകളുടേത് ഫെബ്രുവരി 15നും കോഡൂർ, കൂട്ടിലങ്ങാടി വില്ലേജുകളുടേത് ഫെബ്രുവരി 19നും മലപ്പുറത്തുള്ള കർഷക തൊഴിലാളി ക്ഷേമനിധി ഓഫീസിൽ നടക്കും. പൂക്കോട്ടൂർ, മൊറയൂർ വില്ലേജുകളുടേത് ഫെബ്രുവരി 22ന് പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും നടക്കും.