കാസര്‍ഗോഡ് ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാം അസിസ്റ്റന്റ് ഗ്രേഡ് രണ്ട് വെറ്ററിനറിയുടെ രണ്ട് താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത : എസ് എസ് എല്‍ സി പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യം ,2. അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി അംഗീകരിച്ച ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്‌സ് പൂര്‍ത്തീകരിക്കണം . അല്ലെങ്കില്‍ തത്തുല്യം.
നിശ്ചിതയോഗ്യതയുള്ളവരുടെ അഭാവത്തില്‍ പരിഗണിക്കുന്നവര്‍ പ്ലസ്ടു പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യം, ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ ലൈവ് സ്റ്റോക്ക് മാനേജെന്റില്‍ ഡിപ്ലോമ, പൗള്‍ട്ടറി പ്രൊഡക്ഷന്‍ /ഡയറി സയന്‍സ്/ലബോറട്ടറി ടെക്‌നിഷ്യന്‍ എന്നിവയില്‍ ഡിപ്ലോമ. പ്രായപരിധി : 18-41 നിയമാനുസൃത വയസ്സിളവ് അനുവദനീയം . പ്രായം, വിദ്യാഭ്യാസ യോഗ്യത. എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി നാലിനകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.