കേരള സർക്കാർ സാംസ്‌കാരികവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള ബാലസാഹിത്യത്തിൽ മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്‌കാരങ്ങൾ നൽകിവരുന്നത്. സി.ജി. ശാന്തകുമാർ സമഗ്രസംഭാവന പുരസ്‌കാരം 60,000/- രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മറ്റു പുരസ്‌കാരങ്ങൾ.

കവി പ്രഭാവർമ്മ, മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാർ ഐ.എ.എസ്, മുൻ ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ വി.പി. ജോയിയും അടങ്ങിയ ജൂറിയാണ് സമഗ്രസംഭാവനാപുരസ്കാരം നിർണ്ണയിച്ചത്. 2024 ജനുവരിയിൽ പുരസ്കാരങ്ങൾ ജേതാക്കൾക്ക് സമ്മാനിക്കും.

സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ. മായ ഐ.എഫ്.എസ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, ഫിനാൻസ് ഓഫീസർ സൂര്യനാരായണൻ എം ഡി, ഓഫീസ് മാനേജർ ബി എസ് പ്രദീപ് കുമാർ, ഭരണസമിതി അംഗം അഡ്വ. രൺദീഷ് എന്നിവർ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

പുരസ്‌കാരത്തിന് അർഹരായവർ:

1. സി.ജി. ശാന്തകുമാർ സമഗ്രസംഭാവന പുരസ്‌കാരം

ശ്രീ. ഉല്ലല ബാബു

2. കഥ/നോവൽ

ശ്രീ. കെ.വി. മോഹൻകുമാർ (ഉണ്ടക്കണ്ണന്റെ കാഴ്ചകൾ)

3. കവിത

ശ്രീ. ദിവാകരൻ വിഷ്ണുമംഗലം (വെള്ള ബലൂൺ)

4. ശാസ്ത്രം

ശ്രീ. സാഗാ ജെയിംസ് (ശാസ്ത്രമധുരം)

5. ജീവചരിത്രം/ആത്മകഥ

ശ്രീ. സെബാസ്റ്റ്യൻ പള്ളിത്തോട് (വൈക്കം മുഹമ്മദ് ബഷീർ ഉമ്മിണി വല്യ ഒരാൾ)

6. വിവർത്തനം/പുനരാഖ്യാനം

ശ്രീ. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി (രാവണൻ)

7. ചിത്രീകരണം

ശ്രീ. ബോബി എം. പ്രഭ (ആദം ബർസ)

8. പ്രൊഡക്ഷൻ

പൂർണ പബ്ലിക്കേഷൻസ് (ബുദ്ധവെളിച്ചം)

9. നാടകം

ശ്രീ. സാബു കോട്ടുക്കൽ (പക്ഷിപാഠം)

10. വൈജ്ഞാനികം

a) ഡോ. ടി. ഗീനാകുമാരി (മാർക്‌സിയൻ അർത്ഥശാസ്ത്രം കുട്ടികൾക്ക്)

b) ശ്രീചിത്രൻ എം.ജെ. (ഇതിഹാസങ്ങളെത്തേടി)