ഐ.എച്ച്.ആർ.ഡി പുതിയ ആധുനിക സാങ്കേതിക വിദ്യയിലെ വിശേഷങ്ങൾക്കായി ടെക്‌മൈൻഡ്‌സ് യുട്യൂബ് ചാനൽ തുടങ്ങി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു യുട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്തു. ജനറേറ്റീവ് എ.ഐയെയും വിദ്യാഭ്യാസത്തിന്റെ ഭാവിയെയും ആസ്പദമാക്കി ഐ.എച്ച്.ആർ.ഡി നടത്തിയ ഇന്റർനാഷണൽ കോൺക്ലേവിൽ അവതരിപ്പിക്കപ്പെട്ട വിദഗ്ദരുടെ പ്രഭാഷണങ്ങൾ പൊതുസമൂഹത്തിലേക്ക്  ഈ ചാനൽ വഴി ലഭ്യമാക്കും. വിദ്യാഭ്യാസത്തിന്റെ  ഭാവിയെ സംബന്ധിക്കുന്ന ജനറേറ്റീവ് എ.ഐ സംബന്ധിച്ച വിവരങ്ങൾ ഇതിലൂടെ കൂടുതൽ ജനങ്ങളിലേക്ക് എത്തും.