കൊട്ടിയം കാനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് പരിശീലനം ( 30 ദിവസം) പരിപാടിയിലേക്ക് സ്വന്തമായി സംരംഭം തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി : 18-45. ബി പി എല്‍ വിഭാഗം, കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവയിലുള്ളവര്‍ക്ക് മുന്‍ഗണന.
ട്രെയിനിങ് ഭക്ഷണം തുടങ്ങിയവ സൗജന്യം. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍ നമ്പര്‍ സഹിതം ഡയറക്ടര്‍, കാനറ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ ഐ പി ക്യാമ്പസ്, കൊട്ടിയം പി.ഒ, കൊല്ലം പിന് 691571 വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0474 2537141.,9495245002.