സംസ്ഥാന യുവജന കമ്മീഷന്‍ ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ ‘Youth Empowerment, Mental Resilience, Happiness : Challenges and Possibilities’ എന്ന വിഷയത്തില്‍ ദേശീയസെമിനാര്‍ സംഘടിപ്പിക്കും. പ്രായപരിധി 18-40.

പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ പ്രബന്ധസംഗ്രഹം സഹിതമുള്ള ബയോഡേറ്റയും ഫോട്ടോയും ksycyouthseminar@gmail.com എന്ന മെയില്‍ ഐ ഡിയിലോ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33 എന്ന വിലാസത്തിലോ ജനുവരി 15നകം സമര്‍പ്പിക്കണം. ഫോണ്‍, 8086987262, 0471-2308630.