ജില്ലാ ശുചിത്വ മിഷന്റെ നേത്യത്വത്തില്‍ മാലിന്യ മുക്തം നവകേരള ക്യാമ്പയിന്, സ്വച്ഛതാ ഹി സേവാ ക്യാമ്പയിന് എന്നിവയുടെ ഭാഗമായി ജില്ലാതല ശുചിത്വ ക്വിസ് മത്സരം നടത്തി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന മത്സരത്തില്‍ യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നായി 108 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
നവ കേരള മിഷന് കോര്‍ഡിനേറ്റര്‍ ഇ സുരേഷ് ബാബു ക്വിസ് നിയന്ത്രിച്ചു. മത്സരത്തില്‍ യു പി വിഭാഗത്തില്‍ പാര്‍വ്വതി മാരാര്‍, ഇ. പാര്‍വണ ടീം ഒന്നാം സ്ഥാനവും കെ.പി ആദിലക്ഷ്മി, റോസനിയ ബാബു, ധാര്‍മിക്ക് രൂപേഷ് ടീം രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പി.ആര് നിവേദിത, അര്‍ച്ചന ശ്രീജിത്ത് ടീം ഒന്നാം സ്ഥാനവും വി.വൈഗ നന്ദ, പി.ബി തേജസ്വിനി ബാല ടീം രണ്ടാം സ്ഥാനവും നേടി.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എ ആര് ആദര്‍ശ്, അക്സല്‍ കെ മുഹമ്മദ് ടീം ഒന്നാം സ്ഥാനവും ദേവതീര്‍ത്ഥ ബാബു, ആര്.നിര്‍മ്മല്‍ കൃഷ്ണ ടീം രണ്ടാം സ്ഥാനവും നേടി. ചടങ്ങില്‍ ഓണാശംസകാര്‍ഡ് വിജയികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു. ശുചിത്വ മിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ. റഹീം ഫൈസല്‍, പ്രേഗാം ഓഫീസര്‍ കെ. അനൂപ്, ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റ് വി.ആര് റിസ്വിക്ക്, ആര്.ജി.എസ്.എ കോര്‍ഡിനേറ്റര്‍ ആര്. ശരത്, ക്ലീന്‍ കേരള കബനി പ്രതിനിധികളായായ അക്ഷയ് ഐസ്ക്ക്, കെ.വിഷ്ണു, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ വിദ്യ തുടങ്ങിയവര്‍ സംസാരിച്ചു.