2023 ജൂൺ 02, 03, ഒക്ടോബർ 06, 07 തീയതികളിൽ തിരുവനന്തപുരം/ കോഴിക്കോട്/ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവ്വെ (മൂന്നു മാസം) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സർവ്വെ ഡയറക്ടറേറ്റിലും സർവ്വെ വകുപ്പിന്റെ വെബ്സൈറ്റിലും (www.dslr.kerala.gov.in) മറ്റ് ബന്ധപ്പെട്ട സർവ്വെ ഓഫീസുകളിലും പരീക്ഷാ ഫലം പരിശോധനയ്ക്ക് ലഭിക്കും.