ആംബുലന്‍സുകളുടെ നിയമലംഘനം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്പെഷ്യല്‍ ഡ്രൈവ് നടത്തുന്നു. ജനുവരി 10 മുതല്‍ ഓപ്പറേഷന്‍ സേഫ്റ്റി ടു സേവ് ലൈഫ് എന്ന പേരിലാണ് സ്പെഷ്യല്‍ ഡ്രൈവ്. ആംബുലന്‍സുകളുടെ ദുരുപയോഗം, അനധികൃത സര്‍വ്വീസ്, അത്യാവശ്യഘട്ടങ്ങളിലല്ലാതെ അമിത വേഗത, അലക്ഷ്യമായ ഡ്രൈവിങ്, അനാവശ്യമായി ഹോണ്‍, സൈറണ്‍ എന്നിവ ഉപയോഗിക്കുക, മൃതദേഹം വഹിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളില്‍ സൈറണ്‍, ഹോണ്‍ എന്നിവ ഉപയോഗിക്കുക, മദ്യം, മറ്റു ലഹരി പദാര്‍ഥങ്ങള്‍ എന്നിവ ഉപയോഗിച്ച് വാഹനമോടിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. ഫോണ്‍: 0497 2700566.