ഭൂജല വകുപ്പ് ജനുവരി 12ന് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഹാളില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് ക്ലാസ് നല്‍കുന്നത്. നീര്‍ത്തടാധിഷ്ഠിത ജല പരിപാലനവും കൃത്രിമ ജല സംപോഷണ പദ്ധതികളും ജല ഗുണനിലവാര പരിശോധനകളും ശാസ്ത്രീയമായി പഠിക്കുന്നതിനും നടപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യും. മണ്ണ് – ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തില്‍ മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വി വി പ്രകാശനും ജല സുരക്ഷ എന്ന വിഷയത്തില്‍ ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ആന്റ് സീനിയര്‍ ഹൈഡ്രോളജിയോളജിസ്റ്റ് ബി ഷാബിയും ക്ലാസ് എടുക്കും.