റണ്‍ ഫോര്‍ യൂണിറ്റി എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന കാനറ ബാങ്ക് മിഡ്‌നൈറ് യൂണിറ്റി റണ്ണിന്റെ നാലാം എഡിഷന്‍ ഫെബ്രുവരി മൂന്നിന് രാത്രി 11 മണിക്ക് നടക്കും. ലോക സര്‍വ മത സൗഹാര്‍ദ്ദ വാരഘോഷത്തോടനുബന്ധിച്ചാണ് ഏഴ് കിലോമീറ്റര്‍ ഓട്ടം.

കലക്ടറേറ്റില്‍ നിന്ന് തുടങ്ങി താവക്കര, ഫോര്‍ട്ട് റോഡ്, പ്രഭാത് ജംഗ്ഷന്‍, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ്, പാത്ത് വേ, ശ്രീ നാരായണ പാര്‍ക്ക്, മുനീശ്വരന്‍ കോവില്‍, പഴയ ബസ്റ്റാന്റ്, ടൗണ്‍ സ്‌ക്വയര്‍, താലൂക്ക് ഓഫീസ് വഴി കലക്ടറേറ്റില്‍ സമാപിക്കും. അഞ്ച് പേരടങ്ങുന്ന ടീമായാണ് പങ്കെടുക്കേണ്ടത്. ഒരു ടീമിന് 500 രൂപയും സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുടെ ടീമിന് 250 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്.

ഈ വര്‍ഷം യൂണിഫോം സര്‍വീസ് ടീമിനും സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുടെ ടീമിനും മുതിര്‍ന്ന പൗരന്‍മാരുടെ ടീമിനും സമ്മാനം നല്‍കും. വനിതാ ടീം, പുരുഷ ടീം, വനിതാ-പുരുഷ ടീം എന്നീ വിഭാഗത്തിലാണ് മുമ്പ് മത്സരം നടന്നിരുന്നത്.
ജില്ലയിലെ കാനറാ ബാങ്ക് റീജിയണല്‍ ഓഫീസിലും ബ്രാഞ്ചുകളിലും, റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസ് എന്നിവിടങ്ങളിലും രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി https://wearekannur.org/ എന്ന ലിങ്കിലും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0497 2706336, 2960336, 9447524545