തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ജനുവരി 20, 21 തീയതികളില്‍ നടക്കുന്ന സംസ്ഥാന ബഡ്‌സ് കലോത്സവത്തിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍  ഡോ. എം സുര്‍ജിത്ത്, ഇ വി വിജയന്‍ മാസ്റ്റര്‍, മുകുന്ദന്‍, സന്തോഷ് കുമാര്‍, പി വിനേഷ്, ടി ആഹ്ലാദ്, ആര്യശ്രീ, അഞ്ചന എന്നിവര്‍ പങ്കെടുത്തു.