കേരള മീഡിയ അക്കാദമിയും യൂണിസെഫും സംയുക്‌തമായി കണ്ണൂരിൽ സംഘടിപ്പിച്ച ദ്വിദിന ശില്പശാല സമാപിച്ചു.
ബാലാവകാശവും ശിശുസൗഹൃദ മാധ്യമപ്രവർത്തനവും എന്ന വിഷയത്തിലായിരുന്നു ശില്പശാല. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്‌ഘാടനം ചെയ്തു. സർട്ടിഫിക്കറ്റുകളും അവർ വിതരണം ചെയ്തു
വാക്കുകൾ തിരിച്ചെടുക്കുവാനാകാത്ത കാലത്താണ് ജീവിക്കുന്നതെന്നും കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുബോൾ മാധ്യമങ്ങൾ സ്വയം സെൻസർഷിപ് ഏർപ്പെടുത്തണമെന്നും പി പി ദിവ്യ പറഞ്ഞു. കോഴിക്കോട്, കണ്ണൂർ , വയനാട് , കാസർകോഡ് ജില്ലകളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരാണ് ശില്പശാലയിൽ പങ്കെടുത്തുത്തത്. മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ എസ് സുഭാഷ് അധ്യക്ഷനായി.
യുണിസെഫ് കമ്മ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റ് ശ്യാം സുധീര്‍ ബണ്ടി, മീഡിയ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സുരേഷ് വെള്ളിമംഗലം, അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ, ക്യാമ്പ് ഡയറക്ടര്‍ എസ് ബിജു പ്രസ് ക്ലബ്ബ് സെക്രട്ടറി കെ വിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.