കുടുംബശ്രീ ബാലസഭ ഫുട്ബോൾ ടൂർണമെന്റ് നടത്തി. ടൈബ്രേക്കറിൽ പൊഴുതനയെ പരാജയപ്പെടുത്തി കോട്ടത്തറ ചാമ്പ്യൻമാരായി. ഇരുപത്തി രണ്ട് ടീമുകൾ മാറ്റുരച്ച ഫുട്ബോൾ ടൂർണമെന്റിന്റെ ലൂസേഴ്സ് ഫൈനലിൽ മീനങ്ങാടിയെ പരാജയപെടുത്തി കണിയാമ്പറ്റ മൂന്നാം സ്ഥാനം നേടി.

കോട്ടത്തറ സി ഡി എസിലെ ശ്യാം വി ഗോൾഡൻ ഗ്ലൗ പുരസ്കാരവും കണിയാമ്പറ്റ സി ഡി എസിലെ സുഹൈൽ പി ഗോൾഡൻ ബൂട്ട് പുരസ്കാരവും പൊഴുതന സി ഡി എസിലെ മുഹമ്മദ്‌ ഷാമിൽ ബെസ്റ്റ് പ്ലേയർ അവാർഡും കരസ്ഥമാക്കി.

കായിക പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് കുടുംബശ്രീ ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചത്. വിജയികൾക്ക് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ പി എം ട്രോഫി സമ്മാനിച്ചു. സമാപന ചടങ്ങിൽ കണിയാമ്പറ്റ വാർഡ് മെമ്പർ സലില ഉണ്ണി, വെങ്ങപ്പള്ളി സി ഡി എസ് വൈസ് ചെയർപേഴ്സൺ ബബിത വി കെ, സിവിൽ പോലീസ് ഓഫീസർ ഹർഷദ വി തുടങ്ങിയവർ പങ്കെടുത്തു.