തിരുവനന്തപുരം/ കോട്ടയം/ കോഴിക്കോട്/ കണ്ണൂർ എന്നീ ഗവ. ചെയിൻ സർവ്വെ സ്കൂളിൽ 2024-25 വർഷത്തേയ്ക്ക് നടത്തുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ചെയിൻ സർവ്വെ (ലോവർ) ക്ലാസിലേയ്ക്ക് നിലവിലുള്ള ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അപേക്ഷകർ ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം തിരുവനന്തപുരം വഴുതക്കാട്ടുള്ള സർവ്വെ ഡയറക്ടറാഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.dslr.kerala.gov.in, 0471 2337810.