ഫെബ്രുവരി 12 മുതൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത അപേക്ഷാഫോറം തിരുവനന്തപുരം/ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും ഡോ. എ.കെ.ബി മിഷൻ ട്രസ്റ്റിൽ നിന്നും ജനുവരി 18 മുതൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ ഫെബ്രുവരി മൂന്ന് വൈകിട്ട് അഞ്ച് വരെയും 10 രൂപ പിഴയോടെ ഫെബ്രുവരി അഞ്ച് വൈകുന്നേരം അഞ്ച് വരെയും സ്വീകരിക്കും.

അപേക്ഷയോടൊപ്പം പരീക്ഷാഫീസായി പേപ്പർ ഒന്നിന് 200/- രൂപ നിരക്കിൽ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ ഫോർട്ട്, തിരുവനന്തപുരം ബ്രാഞ്ചിൽ നിന്നും മാറാവുന്ന ഡി.ഡി ആയി ഉള്ളടക്കം ചെയ്തിരിക്കണം. പൂരിപ്പിച്ച അപേക്ഷകളും, ഡി.ഡി യും മുകളിൽ പറഞ്ഞ തീയതിക്കകം പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. വൈകി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. അപേക്ഷകൾ www.ghmct.org ലും ലഭ്യമാണ്.

പരീക്ഷാകേന്ദ്രം– ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് തിരുവനന്തപുരം, കോഴിക്കോട്.