നാഗലശ്ശേരി പഞ്ചായത്തും പ്രാഥമിക ആരോഗ്യകേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് ദിനാചരണം നടത്തി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി നാലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാഹിദ റിയാസ് അധ്യക്ഷയായി. എരുമപ്പെട്ടി സി.എച്ച്.സി സൂപ്രണ്ട് ഡോ. സുഷമ മുഖ്യാതിഥിയായി.

പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികള്‍ അരങ്ങേറി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.എം രാജന്‍,മെഡിക്കല്‍ ഓഫീസര്‍ ബിജു ജോസഫ്, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു