തെരുവോരങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കുന്നജില്ലാ ഭരണകൂടത്തിന്റെ ‘ഉദയം’ പദ്ധതിയുടെ ധനസമാഹരണത്തിനായി ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഉദയം പദ്ധതിയിലെ പ്രവര്‍ത്തകരും ചേര്‍ന്ന് ധനസമാഹരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.

‘തെരുവു ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി’ ജനുവരി 31നാണ് ധനസമാഹരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

ധന സമാഹരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ ഐ.ടി.ഐ, പോളിടെക്‌നിക്, എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് യോഗം ചേര്‍ന്നത്. തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ പുനരധിവാസത്തിന് 2020 ല്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് ഉദയം. 2000 ത്തോളം പേരെ ഇതുവരെ പദ്ധതിയുടെ ഭാഗമായി പുനരധിവസിപ്പിച്ചു. വെള്ളിമാടുകുന്ന്, ചേവായൂര്‍, വെസ്റ്റ്ഹില്‍ എന്നിവിടങ്ങളിലായാണ് ഉദയം ഹോം പ്രവര്‍ത്തിക്കുന്നത്.

ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഇ അനിതകുമാരി, ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ഇദ്രീസ്, ഉദയം സ്പെഷ്യല്‍ ഓഫീസര്‍ ഡോ. ജി രാഗേഷ് എന്നിവര്‍ സംസാരിച്ചു.