അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ചേര്‍ന്ന് ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും പ്രാഥമിക ജീവൻ രക്ഷാ മാർഗങ്ങളുടെ പരിശീലനവും നടന്നു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി അസിസ്റ്റന്റ് കളക്ടർ സുമിത് കുമാർ ഠാക്കൂർ ഉദ്ഘാടനം ചെയ്തു.
‘ഞങ്ങളുടെ ദുരന്ത നിവാരണം’ എന്ന വിഷയത്തിലാണ് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ 22 സ്‌കൂളുകളിൽ നിന്നുമായി 61 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

ഒന്നാം സ്ഥാനത്തിനർഹയായ കെ. നേഹ ഫാത്തിമ, രണ്ടാം സ്ഥാനത്തിന് അർഹനായ യദു പി മഹേഷ്, മൂന്നാം സ്ഥാനത്തിനർഹയായ എം.പി ഹൈബ എന്നിവർക്കുള്ള സമ്മാനങ്ങളും പങ്കെടുത്തർക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു. എ.ഡി.എം എൻ.എം മെഹറലി, ഡെപ്യൂട്ടി കളക്ടർമാരായ ബിനു മോൻ, അൻവർ സാദത്ത്, മലപ്പുറം ഫയർ & റെസ്ക്യു സ്റ്റേഷൻ ഓഫീസർ അബ്ദുൾ സലീം, എൽ.എസ്.ജി ദുരന്ത നിവാരണ കോ ഓർഡിനേറ്റർ സി.പി. അഫ്ര, ആദിത്യ തുടങ്ങിയവർ സംസാരിച്ചു.