കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (K-LAMPS(PS) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴസ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജിയറിന്റെ 2023ലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. 70.5 ശതമാനം ആണ് വിജയശതമാനം. നടപ്പു ബാച്ച് (9th ബാച്ച്) മുൻ ബാച്ചുകളിൽ നിന്നായി ആകെ 139 പേർ പരീക്ഷ എഴുതിയതിൽ 98 പേർ വിജയിച്ചു.

2023ലെ എഴുത്തു പരീക്ഷ സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിലും വാചാ പരീക്ഷ നവംബർ 24, 25, ഡിസംബർ 11 തീയതികളിൽ തിരുവനന്തപുരം നിയമസഭാ കോംപ്ലക്സിലും നടത്തിവരുന്നു. പരീക്ഷാ ഫലം, പുനർമൂല്യനിർണയം സംബന്ധിച്ച വിജ്ഞാപനം എന്നിവ നിയമസഭ വെബ്സൈറ്റിൽ (www.niyamasabha.org)  പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 0471 – 2512662 / 2453. പുനർ മൂല്യനിർണയം നടത്തുവാൻ ആഗ്രഹിക്കുന്ന പഠിതാക്കൾ ഇ-മെയിൽ മുഖേന 27.01.2024ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.

 2023ലെ പരീക്ഷയിൽ ഒമ്പതാമത് ബാച്ചിൽ 89.5 ശതമാനം മാർക്ക് നേടിയ പ്രകാശ് പി. കുറുപ്പ് (3 എ ബ്ലോക്ക് ബി, ഹീര ഗ്രാൻഡ് വില്ല, ഡി.പി.ഐ ജംഗ്ഷൻ, തൈക്കാട് പി.ഒ., തിരുവനന്തപുരം) ഒന്നാം റാങ്കും 86.8 ശതമാനം മാർക്ക് നേടിയ നന്ദകുമാർ എ.ആർ (നന്ദാവനം, ജി.ആർ.എ.സി 65, ഗാന്ധിപുരം, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം) രണ്ടാം റാങ്കും 86.5 ശതമാനം മാർക്ക് നേടിയ സിദ്ദിഖ് സി., (പാച്ചിപ്പാടൻ ഹൗസ്, തിരുവിഴാംകുന്ന്, അലനല്ലുർ, പാലക്കാട്) മൂന്നാം റാങ്കും കരസ്ഥമാക്കി.