സ്ത്രീകളെ മുഖ്യധാരയിലെത്തിക്കുക ലക്ഷ്യം: മന്ത്രി ജെ ചിഞ്ചുറാണി

സ്ത്രീകളെ കൂടുതലായി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. സാംസ്‌കാരിക വകുപ്പും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ചെറുകഥാ ക്യാമ്പിന്റെ ഉദ്ഘാടനം ശ്രീ നാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സ്ത്രീശാക്തീകരണ രംഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃകയാകുയാണ്.  സമം പോലെയുള്ള പദ്ധതികളും സമത്വലക്ഷ്യത്തെ സാധൂകരിക്കുന്നു. വീടിന്റെ അകത്തളങ്ങളില്‍ നിന്ന് മോചനം നേടുന്ന സ്ത്രീയാണ് ഇന്നിന്റെ കരുത്ത്. സാഹിത്യ മേഖലയിലും ഈ സാന്നിധ്യം ശ്രദ്ധേയമായി തുടരുകയാണ്.  പ്രതിനിധ്യം മാറ്റി നിര്‍ത്തുവാന്‍ ആവാത്തതാണ്. സ്ത്രീകളുടെ അവകാശസംരക്ഷണവും സമൂഹത്തിലെ തുല്യതയുമാണ് ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലൂടെ ഉറപ്പാക്കാനാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ അധ്യക്ഷനായി. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ,ഡയറക്ടര്‍ എന്‍ മായ, സമം പ്രോഗ്രാം കമ്മിറ്റി അധ്യക്ഷ സുജ സൂസന്‍ ജോര്‍ജ് , കെ എസ് എഫ് ഡി സി എം ഡി അബ്ദുല്‍ മാലിക്, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ശാരദക്കുട്ടി,  എഴുത്തുകാരി സി എസ് ചന്ദ്രിക,  ആര്‍ പാര്‍വതി ദേവി തുടങ്ങിയവര്‍ പങ്കെടുത്തു.