ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് സമ്മിറ്റിനോടനുബന്ധിച്ച് ‘കേരളം നടക്കുന്നു ‘ പരിപാടിയുടെ ഭാഗമായി ജില്ലയിൽ നടത്തം സംഘടിപ്പിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ മുതല്‍ ചുങ്കം വരെയായിരുന്നു നടത്തം. ജില്ലാ ഭരണകൂടത്തിൻ്റെയും സ്പോർട്സ് കൗൺസിലിൻ്റെയും നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ. റഫീക് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, കൽപ്പറ്റ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സി.കെ ശിവരാമൻ, വാർഡ് കൗൺസിലർമാരായ ശ്യാമള, നിജിത, കെ. റെജുല, നഗരസഭ സെക്രട്ടറി അലി അസ്ക്കർ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍, ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗങ്ങളായ എൻ.സി സാജിദ്, പി.കെ അയ്യൂബ്, കെ.പി വിജയ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികള്‍, കായിക താരങ്ങള്‍, പൊതുജനങ്ങള്‍, എസ് പി സി, കോളേജ് വിദ്യാര്‍ത്ഥികള്‍, ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സിന്‍ ഭാരവാഹികള്‍, കായിക അസോസിയേഷന്‍- ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് സിവിൽ സ്റ്റേഷൻ പരിസരത്ത് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.