കക്കോടി പഞ്ചായത്തിലെ ബദിരൂർ- മുക്കം കടവ് റോഡ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ അധ്യക്ഷത വഹിച്ചു. എം എൽ എയുടെ പ്രത്യേക വികസന നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ടി വിനോദ്, ബ്ലോക്ക്‌പഞ്ചായത്ത് അംഗം എൻ ഫാസിൽ, വാർഡ് മെമ്പർ എൻ പ്രമീള, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വാർഡ് വികസന സമിതി കൺവീനർ കേശവദാസ് തുടങ്ങിയവർ പങ്കെടുത്തു