ജില്ലയിൽ സാമൂഹ്യ നീതി വകുപ്പിൻ്റെയും വനിതാ ശിശു വികസന വകുപ്പിൻ്റെയും കീഴിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനത്തിലെ താമസക്കാരുടെ ആരോഗ്യ പരിരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി ടി. ബി, എച്ച്.ഐ.വി, ജീവിത ശൈലി രോഗങ്ങൾ എന്നിവയുടെ പരിശോധനയും ബോധവത്കരണ ക്ലാസ്സുകളും നടത്തി. കണ്ണൂർ ജില്ലാ ജഡ്‌ജി ആർ എൽ ബൈജു ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ എം. എൻ പ്രവീൺ അധ്യക്ഷത വഹിച്ചു.
ലോക ടി ബി ദിനാചരണത്തിൻ്റെ മുന്നോടിയായാണ് പരിപാടി. ജില്ലാ മെഡിക്കൽ ഓഫീസും ജില്ലാ ടി.ബി. സെൻ്ററും കോഴിക്കോട് നിർമല ഹോസ്‌പിറ്റൽ, കണക്ടഡ് ഇനിഷ്യറ്റീവ് കോഴിക്കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘാടനം.
ലോക ടിബി ദിനമായ മാർച്ച് 24 വരെ ജില്ലയിലെ 33 സ്ഥാപനങ്ങളിൽ പരിപാടികൾ നടത്തും. ചേവരമ്പലം ഹോം ഓഫ് ലവിൽ ജില്ലാ ടി.ബി ഓഫീസർ ഡോ. നവ്യ ജെ തൈക്കാട്ടിൽ പദ്ധതി വിശദീകരണം നടത്തി. ജില്ലാ സാമൂഹിക നീതി ഓഫീസർ എം അഞ്ജു മോഹൻ, ഒസിബി മെമ്പർ നസീമ ജമാലുദ്ദിൻ എന്നിവർ മുഖ്യാതിഥികളായി.
സി ആർ സി ഡയറകടർ ഡോ. റോഷൻ ബിജ്ലി, വികാസ് വെൽ ഫെയർ സെന്റർ കോ ഓഡിനേറ്റർ ജോസഫ് റിബല്ലോ, നിർമല ഹോസ്‌പിറ്റൽ ഡയറക്ടർ റെവ. സിസ്റ്റ. ഡോ. ഫെർണാണ്ട, കണക്ട്‌ഡ് ഇനിഷ്യേറ്റീവ് പ്രതിനിധി മോഹനൻ പുതിയൊട്ടിൽ, ഹോം ഓഫ് ലവ് പ്രതിനിധി റെവ. സി അന്സലിൻ എന്നിവർ സംസാരിച്ചു. സീനിയർ ട്രീറ്റ്മെൻറ് സൂപ്പർവൈസർ എൻ പി ശില്‌പ ക്ലാസ്സ് നയിച്ചു. തുടർന്ന് സ്ഥാപനത്തിലെ തമാസക്കാരുടെയും കണക്ട്‌ഡ് ഇനിഷ്യേറ്റീവിന്റെയും വിവിധ കലാപരിപാടികളും സംഗീത പരിപാടിയും അരങ്ങേറി.