നെടുമ്പന ഗ്രാമപഞ്ചായത്തിലെ വെളിച്ചിക്കാല വാര്‍ഡില്‍ 80-ാം നമ്പര്‍ അംഗന്‍വാടി കെട്ടിടം നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗിരിജാകുമാരി ഉദ്ഘാടനം ചെയ്തു. 11 ലക്ഷം രൂപയാണ് നിര്‍മാണചെലവ്. പഠന-ഭക്ഷണമുറി, അടുക്കള, ഇന്‍ഡോര്‍ കളിസ്ഥലം , ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. സ്ഥിരസമിതി അധ്യക്ഷന്‍ കെ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. വാര്‍ഡ് അംഗങ്ങളായ ഷെമീര്‍,സുമാ മോഹന്‍, ഐ സി ഡി എസ് ഉദ്യോഗസ്ഥര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
