കുളത്തുപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2024-25 അധ്യയനവര്‍ഷം അഞ്ചാം ക്ലാസിലേക്കുളള പ്രവേശനത്തിനും പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമുള്ള പൂക്കോട്’ (വയനാട്) പൈനാവ്’ (ഇടുക്കി) അട്ടപ്പാടി (പാലക്കാട്) ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ സി ബി എസ് ഇ സിലബസില്‍ ആറാം ക്ലാസ്സിലേക്കുളള പ്രവേശനത്തിനും അപേക്ഷിക്കാം.

ഇപ്പോള്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന 10 വയസ്സ് കഴിയാത്തവരും കുടുംബ വാര്‍ഷികവരുമാനം 2,00,000 രൂപയില്‍ കവിയാത്തതുമായ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍മുഖേന കുളത്തുപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കും ഇപ്പോള്‍ 5-ാം ക്ലാസ്സില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പൂക്കോട്, പൈനാവ്, അട്ടപ്പാടി ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കും അപേക്ഷിക്കാം. പ്രാക്തന ഗോത്രവര്‍ഗക്കാര്‍ക്ക് വാര്‍ഷികവരുമാനപരിധി ബാധകമല്ല.

അപേക്ഷാഫോമുകള്‍ പുനലൂര്‍ ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, കുളത്തൂപ്പുഴ/ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കും. അവസാന തീയതി: ഫെബ്രുവരി 20. www.stmrs.in മുഖേനയും അയക്കാം. അയച്ച അപേക്ഷകളുടെ പ്രിന്റ്ഔട്ട് എടുത്ത് പുനലൂര്‍ ജില്ലാ ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, കുളത്തൂപ്പുഴ/ആലപ്പുഴയിലോ ലഭ്യമാക്കണം. ഫോണ്‍. 0475-2222353.