കായണ്ണ ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശശിയാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് പി ടി ഷീബ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.സി. ശരൺ, ബിൻഷ കെ.വി, കെ.കെ നാരായണൻ, പഞ്ചായത്തംഗം പി വിനയ, അസിസ്റ്റൻ്റ് സെക്രട്ടറി സായ് പ്രകാശ് എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗങ്ങളായ പി കെ ഷിജു, ബിജി സുനിൽകുമാർ, കെ സി ഗാന , സി കെ സുലൈഖ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ജ്യോതിഷ് സ്വാഗതവും വി.ഇ.ഒ സുധ നന്ദിയും പറഞ്ഞു.