റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച നിയമസഭാങ്കണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ദേശീയ പതാക ഉയർത്തി. നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഡോ. ബി.ആർ. അംബേദ്കർ, കെ.ആർ. നാരായണൻ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി.

ജീവനക്കാരുടെ ഗായകസംഘം ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും കാർമൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികൾ ബാൻഡ് മേളം അവതരിപ്പിക്കുകയും ചെയ്തു. നിയമസഭ സെക്രട്ടറി- ഇൻ- ചാർജ് ഷാജി സി. ബേബി, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.