പ്രായപൂർത്തിയായ പൗരന്മാർക്ക്  ഇന്ത്യൻ ഭരണഘടന നൽകിയിട്ടുള്ള ഏറ്റവും വലിയ അധികാരമാണ് വോട്ടവകാശം എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ  എ. ഷാജഹാൻ പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ  ദേശീയ പതാക ഉയർത്തിയതിനു ശേഷം നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വേച്ഛാധിപത്യപരമായ പ്രവണതകൾ തള്ളിക്കളയുകയും  ജനാധിപത്യപരമായ കാര്യങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന സമീപനമാണ് എക്കാലത്തും ഇന്ത്യൻ വോട്ടർമാർ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യ ലോക ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃകയായി നിലനിൽക്കുന്നത് എന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ  പറഞ്ഞു.

ചടങ്ങിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ  സെക്രട്ടറി ബി സുരേന്ദ്രൻ പിള്ള, ജോയിൻറ് സെക്രട്ടറി  പി ജെ ജയിംസ് തുടങ്ങിയവർ സംസാരിച്ചു.