കരുനാഗപ്പള്ളി താലൂക്ക് സർക്കാർ ഹോമിയോ ആശുപത്രിയിലെ പുനർജനി ഐ പി യിലേക്ക് മെയിൽ നഴ്സുമാരെ ദിവസവേതന അടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് അഭിമുഖം നടത്തും. അംഗീകൃത ജി എൻ എം കോഴ്സ് പാസായിട്ടുള്ളവർ യോഗ്യത സംബന്ധിച്ച അസൽ രേഖകൾ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് തിരിച്ചറിയൽ രേഖ/ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയിൽ ജനുവരി 31ന് രാവിലെ 10 ന് ഹാജരാകണം. പ്രായപരിധി പരിധി 45 വയസ് .
കരുനാഗപ്പള്ളി താലൂക്ക് സർക്കാർ ഹോമിയോ ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ മെയിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് പാസായവരും കായികക്ഷമതയുള്ള വിമുക്ത ഭടന്മാരുമായിരിക്കണം. പ്രായപരിധി 45 വയസ്. സുരക്ഷാ ജോലികൾക്ക് നിയോഗിക്കപ്പെടുന്നവർ ക്രിമിനൽ പശ്ചാത്തലം ഉള്ളവരാകരുത് .ഏതെങ്കിലും കോടതിയിലോ പോലീസ് സ്റ്റേഷനുകളിലോ കേസുകൾ നിലവിലില്ല എന്ന് സത്യവാങ്മൂലം നൽകണം.വിദ്യാഭ്യാസ യോഗ്യതയും പ്രായവും തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയിൽ ജനുവരി 31ന് രാവിലെ 10.30 ന് ഹാജരാകണം.
ജില്ലാ ഹോമിയോ മെഡിക്കൽ ഓഫിസിന്റെ അധികാരപരിധിയിലുള്ള വിവിധ ആശുപത്രികളിലേക്ക് നഴ്സ് (സ്ത്രീ /പുരുഷൻ )തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. അംഗീകൃത ജി എൻ എം കോഴ്സ് പാസായിട്ടുള്ളവർ യോഗ്യത സംബന്ധിച്ച അസൽ രേഖകൾ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് തിരിച്ചറിയൽ രേഖ/ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയിൽ ഫെബ്രുവരി അഞ്ചിന് രാവിലെ 10 ന് ഹാജരാകണം. പ്രായപരിധി 45 വയസ്.
വിശദവിവരങ്ങൾക്ക് – 0474 2797220 എന്ന നമ്പറുമായി ബന്ധപ്പെടുക.