സംരംഭകവര്‍ഷം 2.0യുടെ ഭാഗമായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ഫെസിലിറ്റെഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പയിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ജി ജയ അധ്യക്ഷയായി.
”സംരംഭക സാധ്യതകളും വ്യവസായ വകുപ്പ് പദ്ധതികളും” വിഷയത്തില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസര്‍ സി ഐ ശശികല ക്ലാസ്സ് നയിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സന്‍മാര്‍, മെമ്പര്‍മാര്‍, സി ഡി എസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.