കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല പരിപാടി സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവി അധ്യക്ഷയായി. ദേശീയ ഉപഭോക്തൃ നിയമത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിച്ച് അവരെ ബോധവാന്മാരാക്കുന്നതിന് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് നടപ്പാക്കുന്നത്.
ജില്ലാതല പരിപാടിയില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ പ്രസിഡന്റ് വിനയ് മേനോന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. ശരണ്യ, സി. ദീപ എന്നിവര്‍ വിഷയാവതരണം നടത്തി. താലൂക്ക് സപ്ലൈ ഓഫീസര്‍ പി. അംബിക, ജില്ലയില്‍ പ്രവര്‍ത്തിച്ച വരുന്ന വിവിധ ഉപഭോക്തൃ സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. മത്സര വിജയികള്‍ക്ക് സമ്മാനദാനം നടത്തി.