എല്ലാവർക്കും ഭൂമി നൽകുന്നതിന് ആവശ്യമെങ്കിൽ നിയമത്തിൽ മാറ്റം വരുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അമരമ്പലത്ത് പട്ടയവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമി ലഭിക്കുന്നതിന് നിയമം തടസ്സമാണെങ്കിൽ അത് മാറ്റം വരുത്തും. രണ്ടര വർഷം കൊണ്ട് ഒന്നര ലക്ഷം പേർക്കാണ് പട്ടയം നൽകിയത്. എല്ലാവർക്കും ഭൂമി നൽകുക എന്നതാണ് സർക്കാർ നയം.  അതിനാവശ്യമായ പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമരമ്പലം പഞ്ചായത്തിലെ തരിശ്, പുതിയകളം പ്രദേശങ്ങളിലെ 107 കൈവശക്കാർക്കാണ് മിച്ചഭൂമി പട്ടയം നൽകിയത്.
കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പിവി അൻവർ എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ കളക്ടർ വി.ആർ വിനോദ്, സബ് കളക്ടർ ഡി രഞ്ജിത്ത്, അമരമ്പലം പഞ്ചായത്ത് പ്രസിഡൻ്റ് ഇല്ലിക്കൽ ഹുസൈൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ.എ കരീം, അമരമ്പലം ഗ്രാമ പഞ്ചായത്ത്  സ്ഥിരം സമിതി അധ്യക്ഷൻ ഹമീദ് ലബ്ബ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം ബിജു, അമരമ്പലം പഞ്ചായത്ത് അംഗങ്ങളായ അരിമ്പ്ര വിലാസിനി, വി.കെ ബാലസുബ്രഹ്മണ്യൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.കെ അനന്തകൃഷ്ണൻ, കുന്നുമ്മൽ ഹരിദാസൻ, ക്യാമ്പിൽ രവി, അഷ്റഫ് മുണ്ടശ്ശേരി, സണ്ണി പുലികുത്തിയേൽ, കെ രാജ്മോഹൻ , അബ്ബാസ്, കെ.പി പീറ്റർ , കെ.സി വേലായുധൻ എന്നിവർ സംസാരിച്ചു.