വയനാട്: മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ രണ്ടാം ഘട്ടം ലൈഫ് ഭവന പദ്ധതി ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ 306 കുടുംബങ്ങള്‍ക്കാണ് പദ്ധതി വഴി സുരക്ഷിത ഭവനം ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 149 വീടുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചിരുന്നു. ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്ക് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി തുക നല്‍കികൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആര്‍. യമുന അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍ യഹ്യാഖാന്‍ തലക്കല്‍ പദ്ധതി വിശദീകരിച്ചു. കാപ്പന്‍ ഹംസ, ഷഹര്‍ബാന്‍ സൈതലവി, പ്രബിത, ജഷീര്‍ പള്ളിവയല്‍, വിജയകുമാരി, ജോളിസ് സ്‌കറിയ, എ,കെ റഫീക്ക് തുടങ്ങിയവര്‍ സംസാരിച്ചു.