ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി കല്‍പ്പറ്റ നഗരസഭയില്‍ നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ മുനിസിപ്പല്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ.ശിവരാമന്‍ അധ്യക്ഷനായി. സാക്ഷരതാ മിഷന്‍ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ് പദ്ധതി വിശദീകരിച്ചു.

പദ്ധതി നടപ്പാക്കുന്നതിന് പതിനൊന്ന് ഡിവിഷനുകളില്‍ നിന്ന് കോളനികള്‍ തെരഞ്ഞെടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ ജൈന ജോയി, ഒ സരോജിനി, വാര്‍ഡ്കൗണ്‍സിലര്‍മാരായ എം.കെ ഷിബു, കെ.കെ വത്സല, റഹിയാനത്ത് വടക്കേതില്‍, സാജിത മജീദ്, കെ.അജിത, ഡി.രാജന്‍, രാജറാണി, ടി.കെ രജുല, ശ്യാമള റാട്ടക്കൊല്ലി, എ നിജിത, പി.അബ്ദുള്ള, നഗരസഭ സെക്രട്ടറി എം.കെ അലി അഷ്ഹര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എ.വി ദീപ, സാക്ഷരതാ മിഷന്‍ സ്റ്റാഫ് പി.വി.ജാഫര്‍, പ്രേരക്മാരായ എ പുഷ്പലത, എ.പി മഞ്ജുഷ, പി.വി അനിത, കെ.ജി വിജയകുമാരി എന്നിവര്‍ സംസാരിച്ചു.