ഹരിത കേരളം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വടകര നഗരസഭ ഏറ്റെടുത്ത ‘നെറ്റ് സീറോ കാർബൺ, കേരളം ജനങ്ങളിലൂടെ’ പ്രവർത്തനങ്ങളുടെ ഭാഗമായി വടകര നഗരസഭ ടൗൺ ഹാളിൽ ശില്പശാല സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി സജീവ് കുമാർ അധ്യക്ഷത വഹിച്ചു.

വിവിധ വിഷയങ്ങളെ അധികരിച്ച് നവകേരളം കർമ്മപദ്ധതി ജില്ല കോഡിനേറ്റർ പി ടി പ്രസാദ്, സി.ഡബ്യൂ.ആർ.ഡി.എം റിട്ട. ശാസ്ത്രജ്ഞൻ അബ്ദുൽ ഹമീദ്, ഡി.പി.സി നോമിനി എ സുധാകരൻ, റിട്ട. കൃഷി ഓഫീസർ രാജൻ നെല്ലിയോട്ട്, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ സി പി ശശീന്ദ്രൻ, നവ കേരളം കർമ്മ പദ്ധതി ടെക്നിക്കൽ അസിസ്റ്റന്റ് വിവേക് വിനോദ് എന്നിവർ ക്ലാസെടുത്തു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജിതാ പതേരി സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർമാർ, വിദ്യാകിരണം ജില്ലാ കോഡിനേറ്റർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, നെറ്റ്‌ സീറോ കാർബൺ കേരളം മുനിസിപ്പൽ തല കോർ ടീം അംഗങ്ങൾ, വാർഡ് വികസന സമിതി കൺവീനർമാർ, ഹരിത അയൽക്കൂട്ടം പ്രതിനിധികൾ, ഹരിത കേരളം മിഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

നെറ്റ്‌ സീറോ കാർബൺ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ പദ്ധതികൾ വടകര നഗരസഭയിൽ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നുണ്ട്.