ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പയിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ മുതൽ മുടക്കി അജൈവ മാലിന്യം നീക്കം ചെയ്യുന്നതിനായി വാങ്ങിയ വാഹനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ചിന്ന അശോകൻ അധ്യക്ഷത വഹിച്ചു.
കൊടുവള്ളി ബ്ലോക്ക് ക്ഷേമകാര്യ ചെയർപേഴ്സൺ ജോബി ജോസഫ് മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, വാർഡ് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റു കാലായിൽ, റോസിലി മാത്യു, സുസന്‍ കേഴപ്ലാക്കൽ, ലീലാമ്മ കണ്ടത്തിൽ, റോസമ്മ കൈത്തിങ്കൽ, ഷാജി മുട്ടത്ത്, ചിന്നമ്മ മാത്യു, ബിന്ദു ജോർജ്, റീന സാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ, അസിസ്റ്റൻറ് സെക്രട്ടറി ശ്രീനിവാസൻ, വി.ഇ.ഒ വിനോദ് വർഗീസ്, എച്ച് ഐ ശാലു പ്രസാദ്, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ സംബന്ധിച്ചു.