ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും നവംബര്‍ 7, 8 തീയതികളിലായി ഇറച്ചി കോഴികളെ വില്‍പ്പന നടത്തുന്നു. വിതരണത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണം നവംബര്‍ 7-ാം തീയതി 10 മണിയ്ക്ക് തുടങ്ങി അന്നേ ദിവസം പൂര്‍ത്തിയാകുന്നതാണ്. ഒരാള്‍ക്ക് പരമാവധി നാല് കോഴികളെ വെച്ച് ഓരോ ദിവസവും 105 പേര്‍ക്കായി വില്‍പ്പന പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹാച്ചറി ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ നം.0479-2452277.