സർക്കാർ ജീവനക്കാരുടെ ജീവൻ രക്ഷ പദ്ധതി 2024 വർഷത്തേക്കുള്ള പ്രീമിയം ഒടുക്കുന്നതിനുള്ള സമയപരിധി 2024 മാർച്ച് 31 വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി.

2023 ഡിസംബർ 31-ന് മുമ്പ് സർവ്വീസിൽ പ്രവേശിച്ച എല്ലാ സർക്കാർ ജീവനക്കാരും, കോ-ഓപ്പറേറ്റീവ് സൊസൈറ്റി, എയ്ഡഡ് സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ ജീവനക്കാർ, SLR വിഭാഗം ജീവനക്കാർ, സർക്കാർ സർവീസിലുള്ള പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരും, പത്തനംതിട്ട നിരണം ഡക്ക് ഫാമിലെ സ്ഥിരം തൊഴിലാളികൾ, വെറ്ററിനറി സർവകലാശാല ഫാമിലെ സ്ഥിരം ജീവനക്കാർ, സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ കമ്മീഷൻ വ്യവസ്ഥയിൽ സേവനം അനുഷ്ടിക്കുന്ന നിക്ഷേപ/ വായ്പ്പാ പിരിവുകാർ അപ്രൈസർമാർ, ശുന്യവേതനാവധിയിലുള്ളവർ, ((KSR XIIA, KSR X11 C ഒഴികെ), അന്യത്ര സേവനത്തിലുളളവർ, മറ്റെന്തെങ്കിലും രീതിയിൽ അവധിയിലുള്ളവർ പേസ്ലിപ്പ് ലഭിക്കാത്ത കാരണത്താൽ ശമ്പളം ലഭിക്കാത്തവർ എന്നിവർ ഉൾപ്പെടെ എല്ലാ ജീവനക്കാരും മാർച്ച് 31നകം 8011-00-105-89 എന്ന ശീർഷകത്തിൽ പ്രീമിയം ഒടുക്കി 2024 വർഷത്തെ ജീവൻരക്ഷ പദ്ധതിയിൽ അംഗത്വമെടുക്കണമെന്ന് ഇൻഷുറൻസ് ഡയറക്ടർ അറിയിച്ചു.

എല്ലാ ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്‌സിംഗ് ഓഫീസർമാരും അവരുടെ കീഴിലുള്ള എല്ലാ ജീവനക്കാരും ജീവൻരക്ഷ പദ്ധതിയിൽ അംഗത്വം എടുത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം. 2023 ഡിസംബർ 31നു ശേഷം സർവീസിൽ പ്രവേശിക്കുന്ന പുതിയ ജീവനക്കാർക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും ഡയറക്ടർ അറിയിച്ചു.