രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 76-ാം രക്തസാക്ഷിദിനത്തിൽ നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുളള മഹാത്മാഗാന്ധി പ്രതിമയിൽ നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, നിയമസഭാ സാമാജികരായ എൻ. കെ. അക്ബർ, ഇ. ചന്ദ്രശേഖരൻ, കെ. പി. മോഹനൻ, കെ. വി. സുമേഷ്, തോമസ് കെ. തോമസ്, കെ. എൻ. ഉണ്ണിക്കൃഷ്ണൻ, എം. വിൻസെന്റ്, നിയമസഭാ സെക്രട്ടറി-ഇൻ-ചാർജ് ഷാജി സി. ബേബി, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് വീരമൃത്യ വരിച്ചവരെ അനുസ്മരിച്ചുകൊണ്ട് നിയമസഭാ നടപടിക്രമങ്ങൾ നിർത്തിവച്ച് കേരള നിയമസഭ രണ്ട് മിനിറ്റ് മൗനമാചരിച്ചു.