സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി വിഴിഞ്ഞത്തുള്ള സാഗരിക മറൈൻ അക്വേറിയത്തിൽ സ്കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം സൗജന്യമായിരിക്കും. ഫെബ്രുവരി 2 രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയായിരിക്കും സൗജന്യ പ്രവേശനം അനുവദിക്കുക.