തരിയോട് ഗ്രാമപഞ്ചായത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ സഹകരണത്തോടെ സൗജന്യ വൈഫൈ കണക്ഷന്‍ നല്‍കുന്ന ‘ഉദ്യാമി’ പദ്ധതിക്ക് ചെന്നലോടില്‍ തുടങ്ങി. ഭാരത ഉദ്യമി സ്‌കീം പ്രകാരം ഗ്രാമപ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ബിഎസ്എന്‍എല്‍ മുഖേന ഒപ്റ്റിക് ഫൈബര്‍ കേബിള്‍ സ്ഥാപിച്ച് 30 മുതല്‍ 300 വരെ എം ബി പി എസ് വേഗതയില്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നതാണ് പദ്ധതി.

ഇതിലൂടെ വാര്‍ഡിലെ ആവശ്യമായ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും സൗജന്യ വൈഫൈ കണക്ഷന്‍ ലഭ്യമാക്കും. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വികസന സമിതി സെക്രട്ടറി കുര്യന്‍ പായിക്കാട്ട് അധ്യക്ഷത വഹിച്ചു.